കായംകുളത്ത് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി

ആലപ്പുഴ: കായംകുളത്ത് ചകിരി മില്ലിൽ സൂക്ഷിച്ചിരുന്ന 5145 ലിറ്റ൪ സ്പിരിറ്റ് പൊലീസ് പിടികൂടി. പുള്ളിക്കണക്ക് സ്വദേശി മനോജിൻെറ ഉടമസ്ഥതയിലുള്ള ഗോവിന്ദമുറ്റത്തെ മില്ലിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.

ചകരിക്കെട്ടുകൾക്കിടയിൽ 147 കന്നാസുകളിലാാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇത് ലോറിയിൽ കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ലോറിയും പൊലീസ് കസ്റ്റഡിയിലെത്തു.

കായംകുളം ഡി.വൈ.എസ്.പി ദേവമനേകാഹറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാത്രി സ്പിരിറ്റ് പിടികൂടിയത്.   




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.