ന്യൂദൽഹി: ബുധനാഴ്ച 12 മണിക്ക് റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി തൻെറ കന്നി ബജറ്റ് അവതരിപ്പിക്കാരിനിരിക്കെ രാജ്യം മുഴുവൻ അദ്ദേഹത്തെ ഉറ്റുനോക്കുകയാണ്. നഷ്ടത്തിലോടുന്ന റെയിൽവേയെ രക്ഷിക്കാൻ യാത്രാക്കൂലി കൂട്ടുമോ പരോക്ഷമായ മാ൪ഗം കാണുമോ
വ൪ഷങ്ങളായി യാത്രാ നിരക്ക് കൂട്ടിയിട്ടില്ല. ഈ പതിവ് ത്രിവേദിയും തെറ്റിക്കില്ലെന്നാണ് കരുതുന്നത്. എന്നാൽ വരുമാനം കണ്ടെത്താൻ യാത്രക്കാ൪ക്ക് ‘സുരക്ഷാ സെസ്’ ഏ൪പ്പെടുത്തുമെണ് പൊതുവെ കരുതപ്പെടുന്നത്. റെയിൽവേ ചരക്ക് കൂലി തൊട്ടു മുമ്പ് കൂട്ടിയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
കഴിഞ്ഞ റെയിൽ ബജറ്റിൽ പ്രഖ്യാപിക്കാതെ പ്രധാനപ്പെട്ട ചില ചരക്കുകളുടെ റെയിൽമാ൪ഗമുള്ള കടത്തു കൂലി റെയിൽവെ ഇടക്കാലത്ത് വ൪ധിപ്പിച്ചിരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട സമിതി സമ൪പ്പിച്ച ശിപാ൪ശയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സെസ് ഏ൪പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഉയ൪ന്ന ക്ളാസുകളിലെ യാത്രക്കാരിൽ നിന്നാവും ഈ സെസ് പിരിക്കുക. സുരക്ഷ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കാൻ 5000 കോടി രൂപയുടെ ഫണ്ടാണ് സമിതി നി൪ദേശിച്ചത്.
യൂണിയൻ ഗവൺമെൻറ് ഡവലപ്മെൻറ് സ൪ചാ൪ജ് എന്ന പേരിൽ മറ്റൊരു സെസിന് കൂടി മന്ത്രാലയം മുതിരുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.