ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചതായി റിപ്പോ൪ട്ട് കൃഷി, പാ൪ലമെന്‍്ററി കാര്യ വകുപ്പുകളിലെ സഹമന്ത്രിയായിരുന്നു ഹരീഷ് റാവത്ത്. പ്രധാനമന്ത്രിക്ക് രാജിക്കത്തയച്ചതായാണ് റിപ്പോ൪ട്ടിലുള്ളത്. ഹരീഷ് റാവത്തുമായി അടുത്ത· ബന്ധമുള്ള കോൺഗ്രസ് നേതാക്കളാണ് രാജി വിവരം അറിയിച്ചത്.
വിജയ് ബഹുഗുണയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു റാവത്ത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഹരീഷ് റാവ·ിനെ അനുകൂലിക്കുന്ന നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.