കൊല്ലയില്‍ ഭരണമാറ്റത്തിന്‍െറ നിഴലില്‍

പാറശ്ശാല: പാ൪ട്ടിയെ ഞെട്ടിച്ച രാജിക്ക് പിന്നാലെ ആ൪.ശെൽവരാജിൻെറ രാഷ്ട്രീയ തട്ടകമായ കൊല്ലയിൽ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണം നഷ്ടപ്പെടാൻ സാധ്യത; നേതൃത്വം ആശങ്കയിൽ. ശെൽവരാജ് ദീ൪ഘകാലം വൈസ് പ്രസിഡൻറായിരുന്ന പഞ്ചായത്തിൽ എട്ട് അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. 16 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ചും സി.പി.ഐ, ബി.എസ്.പി എന്നിവ൪ക്ക് ഒരോ അംഗങ്ങളും ഒരു സ്വതന്ത്രനുമാണുള്ളത്. സി.പി.എമ്മിൻെറ എട്ടംഗങ്ങളിൽ പകുതിപേരും ശെൽവരാജിനോട് കൂറുപുല൪ത്തുന്നവരാണ്. ഇവ൪ രാജിസന്നദ്ധത പ്രകടിപ്പിച്ചതാണ് ഇടതു മുന്നണിയിൽ ആശങ്കപരത്തിയത്. സി.പി.എമ്മിനോട് സഖ്യമില്ലാതെ മത്സരിച്ച് ജയിച്ച സി.പി.ഐ അംഗത്തിൻെറ തീരുമാനം നി൪ണായകമാകും. ഇതിന് പുറമെയാണ് ബി.എസ്.പിയുടെയും സ്വതന്ത്രൻെറയും തീരുമാനം സ്വാധീനിക്കുക. ബി.എസ്.പി, സി.പി.ഐ, സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ കൊല്ലയിൽ ഭരണമാറ്റത്തിന് വേണ്ടി കോൺഗ്രസ് ശ്രമിച്ചാൽ ശെൽവരാജിനെ  അനുകൂലിക്കുന്ന  സി.പി.എം അംഗങ്ങൾ സഹായിക്കുമോ എന്നതാണ് പാ൪ട്ടി നേതൃത്വത്തിൻെറ പേടി. ഇതിനെ തുട൪ന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ആനാവൂ൪ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻ നായ൪ എന്നിവ൪ നേരിട്ടെത്തി അടിയന്തര ഏരിയാ കമ്മിറ്റിയോഗം വിളിച്ചുചേ൪ത്തു. ശെൽവരാജിനെ അനുകൂലിക്കുന്ന അണികളുടെ ഓരോനീക്കവും നിരീക്ഷിക്കാൻ പാ൪ട്ടിയുടെ താഴെ തട്ടിലുള്ളവ൪ക്ക് ഏരിയാ കമ്മിറ്റി നി൪ദേശം നൽകിയതായി കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.