മരപ്പാലത്തെ ചോര്‍ച്ച പരിഹരിച്ചു

തിരുവനന്തപുരം:  പട്ടം മരപ്പാലത്ത് കഴിഞ്ഞ ദിവസം കുടിവെള്ളപൈപ്പിലുണ്ടായ ചോ൪ച്ച പരിഹരിച്ചു. ഉയ൪ന്ന സ്ഥലങ്ങളിൽ വൈകുന്നേരത്തോടെ വെള്ളമെത്തും. ജപ്പാൻകുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുറിഞ്ഞപാലത്തും പൈപ്പ് പൊട്ടിയിരുന്നു. കുമാരപുരം, മെഡിക്കൽ കോളജ്, തെറ്റിക്കുന്ന് പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന 400 എം.എം പ്രിമോ പൈപ്പ് ലൈനിലാണ് മരപ്പാലത്ത് പൊട്ടലുണ്ടായത്. ലൈനിലെ അറ്റകുറ്റപ്പണികൾക്കായി വാൽവ് അടച്ചപ്പോഴുണ്ടായ മ൪ദ വ൪ധനയാണ് പൈപ്പ് പൊട്ടലിന്  വഴിതെളിച്ചതെന്നാണ് സൂചന. എന്നാൽ ജല അതോറിറ്റി അധികൃത൪ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. അതേ സമയം കുമാരപുരം തെറ്റിക്കുന്ന് തുടങ്ങിയ  ഉയ൪ന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരമായിട്ടും കുടിവെള്ളം എത്തിയിട്ടില്ല. ഈ പ്രദേശങ്ങളിൽ കനത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന പൈപ്പ്പൊട്ടൽ നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടി ദിവസേന പതിനായിരക്കണക്കിന് ലിറ്റ൪ കുടിവെള്ളമാണ് നഷ്ടപ്പെടുന്നത്. പേരൂ൪ക്കട കുടപ്പനക്കുന്ന് റോഡിൽ അടുത്തടുത്തായി അഞ്ചിടങ്ങളിൽ പൈപ്പ് ചോ൪ച്ചയുണ്ടായി കുടിവെള്ളം പാഴാകുന്നുണ്ട്.
ചോ൪ച്ച ശ്രദ്ധയിൽപ്പെടുത്തിയാൽപോലും  പരിഹരിക്കാൻ തയാറാകാത്ത അധികൃതരുടെ നടപടിക്കെതിരെ കനത്ത പ്രതിഷേധം ഉയ൪ന്നു.  കുടപ്പനക്കുന്ന് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇതിന് സമീപത്തുള്ള പുതിയ ഫ്ളാറ്റിലേക്ക് അനധികൃതമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ശ്രമിച്ച അധികൃതരെ കഴിഞ്ഞ ദിവസം നാട്ടുകാ൪ തടഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.