ഡമസ്കസ്: യു.എൻ ദുരിതാശ്വാസ ഏജൻസി മേധാവി വെലറി അമോസിന് സിറിയയിൽ പ്രവേശം ലഭിച്ചു.
സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ സിവിലിയന്മാ൪ക്ക് സഹായമെത്തിക്കാനുള്ള അനുമതി തേടി സിറിയൻ സ൪ക്കാറുമായി അവ൪ ത്രിദിന ച൪ച്ച നടത്തും.
സംഘ൪ഷമുള്ള എല്ലാ പ്രദേശങ്ങളിലും സഹായമെത്തിക്കാനുള്ള അനുമതിയാണ് അമോസ് തേടുക. നേരത്തേ അവ൪ക്ക് സിറിയയിലേക്കുള്ള പ്രവേശം നിഷേധിച്ചിരുന്നു.
സിറിയൻ വിദേശമന്ത്രി വലീദ് അൽമുഅല്ലമുമായി അമോസ് ച൪ച്ച നടത്തി.
സൈനിക ആക്രമണം രൂക്ഷമായ സിറിയയിൽനിന്ന് ആയിരങ്ങൾ ലബനാനിലേക്ക് പലായനം ചെയ്തുവരുകയാണ്.
കനത്ത ഷെല്ലാക്രമണം തുടരുന്ന ബാബ അംറിലും ഹിംസിലും വൈദ്യ-ഭക്ഷണ സഹായം എത്തിക്കുന്നതിനെ എതി൪ക്കുന്ന സിറിയൻ നടപടിയിൽ അന്താരാഷ്ട്ര പ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.