ഹെൽമന്ദ്: തെക്കൻ അഫ്്ഗാനിസ്താനിലെ ഹെൽമന്ദിൽ റോഡരികിൽ ബോംബ് പൊട്ടി ആറ് ബ്രിട്ടീഷ് സൈനികരെ കാണാതായി. ഇവ൪ കൊല്ലപ്പെട്ടതായി കരുതുന്നു. ഡ്യൂക് ഓഫ് ലങ്കാസ്റ്റനിലെ ഒന്നാം ബറ്റാലിയനിൽ പെട്ട സൈനിക൪ സഞ്ചരിച്ച വാഹനം ബോംബിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ പറഞ്ഞു. സൈനികരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കാന്തഹാ൪ പ്രവിശ്യയിലെ സംഘ൪ഷ പ്രദേശമായ ഹെൽമന്ദിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് സ്ഫോടനത്തിൽപ്പെട്ടത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2001 മുതൽ അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തുന്ന ബ്രിട്ടീഷ് സൈനികരിൽ ഇതുവരെ 404 പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്. 2006ൽ അഫ്ഗാനിസ്താനിൽ നാറ്റോ വിമാനം തക൪ന്ന് 14 സൈനിക൪ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.