മോസ്കോ: റഷ്യയുടെ ഉന്നത ഔദ്യോഗിക ബഹുമതിയായ ഓ൪ഡ൪ ഓഫ് ഓണ൪ വിഖ്യാത കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാ൪ഷ്യ മാ൪കേസിന് സമ്മാനിച്ചു. മോസ്കോയിൽ നടന്ന ചടങ്ങിൽ ദിമിത്രി മെദ്വ്യദെവാണ് ബഹുമതി സമ്മാനിച്ചത്. റഷ്യയിലെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താൻ മാ൪കേസ് എഴുത്തിലൂടെ നൽകിയ സേവനങ്ങൾ മാനിച്ചാണ് പുരസ്കാരമെന്ന് ക്രെംലിൻ വൃത്തങ്ങൾ പറഞ്ഞു. റഷ്യൻ വംശജരല്ലാത്ത വളരെ കുറച്ചുപേ൪ക്കേ ഈ ബഹുമതി ലഭിച്ചിട്ടുള്ളൂ. നൊബേൽ പുരസ്കാര ജേതാവായ മാ൪കേസ് 85 ാം ജന്മദിനത്തിലാണ് ബഹുമതി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.