ബഹ്ല വാഹനാപകടം: പ്രവാസികളുടെ ധനസഹായം

മസ്കത്ത്: ഒമാനിലെ ബഹ്ലയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ ആശ്രിത൪ക്ക് ഒമാനിലെ പ്രവാസി സമൂഹം ധനസഹായം പ്രഖ്യാപിച്ചു.
പ്രമുഖ പ്രവാസി വ്യവസായി ഡോ. ഗൾഫാ൪ പി. മുഹമ്മദലിയും വനിതാ  വ്യവസായി റൂ൪ഖിവാലയും മരിച്ച ആറു പേരുടെ കുടുംബ്ധിനും ആയിരം ഒമാനി റിയാൽ വീതം (ഏകദേശം 1,25000 ഇന്ത്യൻ രൂപ) ധനസഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പ്രവാസികാര്യമന്ത്രി വയലാ൪ രവി അറിയിച്ചു. സംസ്ഥാന  സ൪ക്കാറിന്റെ ധനസഹായം ലഭ്യമാക്കാൻ താൻ ശ്രമിക്കുമെന്നു പറഞ്ഞ മന്ത്രി കൂടുതൽ പ്രവാസികൾ ഇവരെ സഹായിക്കാനായി രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിത൪ക്ക് തൊഴിൽനൽകാൻ  ഗൾഫാ൪ മുഹമ്മദലിയുടെ നേതൃത്വത്തിലെ ഗൾഫാ൪ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച കന്യാകുമാരി സ്വദേശി ദാസൻ തങ്കസ്വാമിയുടെ ഒമാനിലുള്ള സഹോദരൻ അരുൾരാജ് മന്ത്രിയെ കാണാനായി എംബസിയിൽ എത്തിയിരുന്നു. മരിച്ചവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.