വാഷിങ്ടൺ: സിറിയൻ സ൪ക്കാറിനെതിരെ സൈനിക ആക്രമണം നടത്തുന്നത് വങ്കത്തമായിരിക്കുമെന്ന് അമേരിക്ക. സിറിയൻ പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ പതനം ആസന്നമാണെന്നും ബലപ്രയോഗം ആവശ്യമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. വൈറ്റ്ഹൗസിൽ വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതക്ക് നേരെ ബശ്ശാ൪ അൽഅസദ് നടത്തുന്ന അതിക്രമങ്ങൾ അതിക്രൂരമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സഹകരണം ഉണ്ടായിട്ടുണ്ട്. അറബ് രാജ്യങ്ങളും സിറിയയുടെ നടപടികൾക്കെതിരാണ് -ഒബാമ തുട൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.