ബി.ജെ.പിക്ക് ബദലാകാനാവില്ലെന്ന് തെളിഞ്ഞു -സി.പി.എം

ന്യൂദൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടായെന്നും  കോൺഗ്രസിന് ബദലാവാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന്  വ്യക്തമായതായും സി.പി.എം പോളിറ്റ്ബ്യൂറോ പത്രക്കുറിപ്പിൽ പറഞ്ഞു.
യു.പിയിലും പഞ്ചാബിലും സി.പി.എമ്മിന്റെ പ്രകടനം മോശമായിരുന്നു. സംഘടനാ പ്രവ൪ത്തനം ശക്തിപ്പെടുത്തേണ്ടതിന്റെയും  ജനകീയ സമരങ്ങൾ ഏറ്റെടുക്കേണ്ടതിന്റെയും ആവശ്യകത  ഇത് ബോധ്യപ്പെടുത്തുന്നതായും  പ്രസ്താവനയിൽ പറഞ്ഞു.
 യു.പിയിൽ സമാജ്വാദി പാ൪ട്ടിയുടെ വിജയം ശ്രദ്ധേയമാണ്. ഇവിടെ ജനവിധി മായാവതിക്കുമാത്രമല്ല കോൺഗ്രസിനും ബി.ജെ.പിക്കും എതിരാണ്. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള യു.പി.എ ഭരണത്തിലെ   അഴിമതിയും വിലക്കയറ്റവും ഉണ്ടാക്കിയ ജനങ്ങളുടെ അതൃപ്തിയാണ് പരാജയ കാരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.