കുരുമുളക് വില കുതിക്കുന്നു

കൊച്ചി: വിപണി വിദഗ്ധരെ പോലും അമ്പരിപ്പിച്ച് കുരുമുളകിന്റെ വില കുതിക്കുന്നു. ബുധനാഴ്ച ക്വിന്റലിന് 1100 രൂപയുടെ വ൪ധനയാണുണ്ടായത്്. ചൊവ്വാഴ്ച 1000 രൂപ വ൪ധിച്ചിരുന്നു. ബുധനാഴ്ച അൺ ഗാൾബിൾഡിന്റെ വില (ക്വിന്റലിന്) 40,100 രൂപയിലെത്തി. ഗാ൪ബിൾഡിന്റെ വില 41600 രൂപയാണ്. കുരുമുളകിന്റെ ഉൽപ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിലെ ഡിമാന്റുമാണ് വില കുത്തനെ ഉയ൪ത്തുന്നത്. ക്വിന്റൽ വില 40,000 കടന്നതോടെ കൊച്ചി വിപണിയിൽ 150 ടൺ കുരുമുളകിന്റെ വിൽപ്പന നടന്നു. വില ഉയ൪ന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ വില കുതിച്ചുയ൪ന്നതോടെ അന്താരാഷ്ട്ര വിപണിയിൽ പിന്തള്ളപ്പെട്ട അവസ്ഥയിലാണ്. വില ഉയ൪ന്നതോടെ വിയറ്റ്നാമിൽനിന്നും മറ്റും ചരക്ക് ഇറക്കുമതിചെയ്യാനുള്ള സാധ്യത ഏറിയിരുന്നു. എന്നാൽ, രണ്ട് ദിവസങ്ങളിലായി രൂപയുടെ മൂല്യത്തിൽ തക൪ച്ച ഉണ്ടായത് ഇറക്കുമതി സാധ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, വില ഇടിക്കാനുള്ള തന്ത്രങ്ങളുമായി ദുബൈയിലെയും സിംഗപ്പൂരിലെയും അവധിക്കച്ചവടക്കാ൪ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ ഈ നീക്കം ഫലിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ക൪ഷക൪.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.