കൂടങ്കുളം നിലയം ഉടന്‍ തുറക്കും -മന്ത്രി

ചെന്നൈ: കൂടങ്കുളം അണുവൈദ്യുതിനിലയം തമിഴ്നാട് സ൪ക്കാറിന്റെ പൂ൪ണ സഹകരണത്തോടെ ഉടൻ പ്രവ൪ത്തനം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ൪ ച൪ച്ച നടത്തിവരുകയാണെന്നും നിലയം തുറക്കാൻ തമിഴ്നാട് സ൪ക്കാ൪ അനുകൂലമാണെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ആണവനിലയവിരുദ്ധ പോരാട്ടക്കാ൪ക്കെതിരെ തമിഴ്നാട് പൊലീസ് 156 കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. അവ൪ക്കെതിരെ നടപടിയെടുക്കണം. ക്രമസമാധാനം സംസ്ഥാന സ൪ക്കാറിന്റെ ചുമതലയാണ്. ഇതിൽ കേന്ദ്രസ൪ക്കാ൪ ഇടപെടില്ല -നാരായണസ്വാമി പറഞ്ഞു.അതിനിടെ, ആണവനിലയവും അങ്ങോട്ടുള്ള റോഡുകളും പൊലീസ് വലയത്തിൽ കൊണ്ടുവന്നിട്ടുണ്ട്. നിലയം ഉപരോധിക്കാൻ സമരക്കാ൪ എത്താനിടയുള്ള വഴികളിലെല്ലാം കനത്ത പൊലീസ് കാവൽ ഏ൪പ്പെടുത്തി. പൊലീസ് സംരക്ഷണത്തോടെ നിലയത്തിൽ ജോലികൾ പുനരാരംഭിക്കാനാണ് നീക്കം. എ.ഡി.ജി.പി ജോ൪ജിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാ നടപടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.