മധ്യപ്രദേശില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

ഭോപ്പാൽ : മധ്യപ്രദേശിൽ സ്‌കൂൾബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികൾ മരിക്കുകയും 45 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ എട്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 5.30നാണ് അപകടമുണ്ടായത്.

ധാറിൽ നിന്ന് 33 കി.മീ. അകലെ ടൂറിസ്റ്റ് നഗരമായ മണ്ഡുവിലേക്ക് വിനോദയാത്ര വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഖച്ച്‌റോഡ് സത്യസിദ്ധി പബ്ലിക് സ്‌കൂളിലെ വിദ്യാ൪ഥികളാണ് ബസ്സിലുണ്ടായിരുന്നത്. ഡ്രൈവ൪ക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും ഇൻഡോറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.