ഹസാരെയുടെ സമരത്തിന് എയ്ഡ്‌സ് ഭീഷണിയില്ലെന്ന്

മുംബൈ: ശക്തമായ ലോക്പാൽബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് ഉപവാസസമരത്തിനൊരുങ്ങുന്ന അണ്ണാ ഹസാരെക്കും സംഘത്തിനും എയ്ഡ്‌സ് ഭീഷണിയില്ലെന്ന് രാജ്യത്തെ എയ്ഡ്‌സ് സൊസൈറ്റി അറിയിച്ചു. ഹസാരെയെയും അനുയായികളെയും എയ്ഡസ് രോഗാണു വഹിക്കുന്ന സിറിഞ്ചു കൊണ്ട് കുത്തിവെക്കുമെന്ന ഭീഷണി സൊസൈറ്റി തള്ളിക്കളഞ്ഞു. ഇത്തരം പേടിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ടവ൪ ചൂണ്ടികാട്ടി.

എയ്ഡ്‌സ് രോഗാണുവിന് മനുഷ്യ ശരീരത്തിന്റെ പുറത്ത് അധികം നിലനിൽപ്പില്ലെന്നും സിറിഞ്ചിലെ രക്തം ഉണങ്ങേണ്ട താമസം രോഗാണുവും നശിക്കുമെന്നും ഈ സാഹചര്യത്തിൽ ഇത്തരം സൂചികൾ യാതൊരുവിധ ഭീഷണിയും ഉയ൪ത്തുന്നില്ലെന്നും എയ്ഡ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഈശ്വ൪ എസ്. ഗിലാഡ വ്യക്തമാക്കി.

ശക്തമായ ലോക്പാൽ ബില്ലിനുവേണ്ടി ഇനിയും വാശിപിടിച്ചാൽ ഹസാരെയേയും അനുയായികളെയും എയ്ഡ്‌സ് രോഗാണുക്കളുള്ള സൂചികൊണ്ട് കുത്തിവയ്ക്കുമെന്ന് കാണിച്ച് ദൽഹി പൊലീസിന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതിനുവേണ്ടി 500 ഓളം സിറിഞ്ചുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ചുരുങ്ങിയത് ആയിരം പേരെയെങ്കിലും ഇതുപയോഗിച്ച് കുത്തിവയ്ക്കുമെന്നും കത്തിൽ ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ ഇത്തരം ഭീഷണികൾ ആളുകൾക്കിടയിൽ ഭീതി പരത്താനും ഹസാരെയുടെ സമരവുമായി ജനങ്ങൾ സഹകരിക്കാതിരിക്കാനുമാണെന്നും ഗിലാഡ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.