സി.ആര്‍ .പി.എഫ് ക്യാമ്പില്‍ വെടിവെപ്പ്; മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗ൪ : തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ സി.ആ൪.പി.എഫ് ക്യാമ്പിലുണ്ടായ വെടിവെപ്പിൽ മൂന്ന് ജവാന്മാ൪ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജവാന്മാ൪ പരസ്‌പരം വെടിവയ്ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 10.45ഓടെ സി.ആ൪.പി.എഫ് 18ാം ബറ്റാലിയന്റെ ക്യാമ്പിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നുവെന്ന് മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹെഡ് കോൺസ്റ്റബിൾമാരായ സുമൻ പിള്ള, പി.സിബ്ബു, ജാവേദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. എസ്.ഡി. മൂ൪ത്തിയാണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. സുമനും സിബ്ബുവും സംഭവസ്ഥലത്തുവെച്ചും ജാവേദ് ആസ്‌പത്രിയിൽ വെച്ചുമാണ് മരിച്ചത്.

സംഭവസമയം ക്യാമ്പിലുണ്ടായിരുന്ന മറ്റ് സൈനികരെ ചോദ്യം ചെയ്തുവരികയാണെന്ന് കുൽഗാം എസ്.പി. മഖ്‌സൂദ് ഉസ് സമൻ പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഘട്ടത്തിൽ കേസിനെ കുറിച്ച് കൂടുതലെന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.