ബംഗളൂരു: ശക്തമായ ലോക്പാൽബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘം രാംലീല മൈതാനിയിൽ പ്രക്ഷോഭം ആരംഭിക്കാനിരിക്കെ ബിൽ കരട് സമിതി അംഗമായ മുൻലോകായുക്ത ജസ്റ്റിസ് സന്തോഷ് എൻ. ഹെഗ്ഡെ നിലപാട് മയപ്പെടുത്തി രംഗത്ത്. നിലവിലുള്ള അവസ്ഥയിൽ ബിൽ പാസാക്കാനായി സ൪ക്കാറിനെ അനുവദിക്കണമെന്ന് അണ്ണാ സംഘത്തോട് നി൪ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഏതാനും അണ്ണാ സംഘാംഗങ്ങളോട് നിലവിലുള്ള ബിൽ പാസാക്കാൻ സ൪ക്കാറിന് അനുമതി നൽകണമെന്നും ചില വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും താൻ സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം മംഗലാപുരത്ത് പറഞ്ഞു. എന്നാൽ, സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരുന്നതിൽനിന്ന് പിൻമാറരുത്. ലോക്പാലിന് കേസെടുത്ത് അന്വേഷിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഹസാരെ സംഘത്തിൻെറ ചില നി൪ദേശങ്ങളോട് യോജിപ്പില്ളെന്നും ചില അംഗങ്ങളുടെ നിലപാട് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ടീം അണ്ണയിൽനിന്ന് പുറത്ത് വരാനാകില്ളെന്നും അങ്ങനെ വന്നാൽ ഹസാരെ സംഘത്തിൽ ഭിന്നിപ്പ് എന്ന് മാധ്യമങ്ങൾ വാ൪ത്ത പുറത്ത് വിടും. പാ൪ലമെൻറിൽ ബിൽ പാസാക്കുന്നതിന് മുമ്പ് അത് എനിക്ക് പരിശോധിക്കണമെന്നുണ്ട്-ഹെഗ്ഡെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.