ബംഗളൂരു: വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയടക്കമുള്ള ക൪ണാടക മുൻമുഖ്യമന്ത്രിമാ൪ക്കെതിരായ ഖനന കേസ് ഒതുക്കിതീ൪ക്കാൻ ലോകായുക്ത പൊലീസ് ശ്രമിക്കുന്നുവെന്ന് പരാതി. ക൪ണാടക ഹൈകോടതി കേസ് പരിഗണിച്ച ഒരു സമയത്തും സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയോഗിക്കാതെ കേസ് ദു൪ബലപ്പെടുത്തി പ്രതികളെ രക്ഷിക്കാനാണ് പൊലീസിൻെറ ശ്രമമെന്ന് പരാതിക്കാരനായ മലയാളി സാമൂഹിക പ്രവ൪ത്തകൻ ടി.ജെ. എബ്രഹാം വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു.
അനധികൃത ഖനനത്തിന് ലൈസൻസ് അനുവദിച്ചത് വഴി ഖജനാവിന് 1,000 കോടിയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് എബ്രഹാം നൽകിയ പരാതിയിൽ മുൻമുഖ്യമന്ത്രിമാ൪ക്കെതിരെ ഡിസംബ൪ എട്ടിനാണ് ലോകായുക്ത പൊലീസ് കേസെടുത്തത്.
ലോകായുക്ത കോടതി രജിസ്റ്റ൪ ചെയ്ത എഫ്.ഐ.ആ൪ റദ്ദാക്കണമെന്ന് കാണിച്ച് മൂന്നുപേരും ഹൈകോടതിയിൽ ഹരജി സമ൪പ്പിച്ചിരുന്നു. ലോകായുക്ത കോടതിയുടെ നിയമനടപടികൾക്ക് സ്റ്റേ അനുവദിച്ചപ്പോൾ അതിനെതിരെ എതി൪വാദമുന്നയിക്കാൻ പബ്ളിക് പ്രോസിക്യൂട്ട൪ ഉണ്ടായിരുന്നില്ല. കേസ് താൻ സ്വയംവാദിക്കുകയായിരുന്നെന്നും പ്രോസിക്യൂട്ട൪ എവിടെയെന്ന ഹൈകോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ സ൪ക്കാറിൻെറ ഭാഗത്തുനിന്ന് അഭിഭാഷകൻ ഉണ്ടായില്ളെന്നും എബ്രഹാം പറഞ്ഞു.
ജനുവരി നാലുമുതൽ കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി പബ്ളിക് പ്രോസിക്യൂട്ടറുടെ ഒഴിവിൽ പകരം ആളെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ലോകായുക്ത എ.ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിന് കത്തയച്ചിരുന്നെന്നും എബ്രഹാം പറഞ്ഞു. നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സത്യനാരായണ റാവുവിനെ ലോകായുക്ത എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രഗല്ഭനായ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സ൪ക്കാ൪ നടപടിയെടുക്കണമെന്നും എബ്രഹാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.