3ജി റോമിങ്: കേന്ദ്ര ഉത്തരവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു

ന്യൂദൽഹി: സ്വകാര്യ മൊബൈൽ കമ്പനികൾ 3ജി സൗകര്യം പങ്കിടുന്ന (റോമിങ്)തിനെതിരെ കേന്ദ്ര ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ടെലികോം ത൪ക്കപരിഹാര ട്രൈബ്യൂണൽ (ടിഡിസാറ്റ്) സ്റ്റേചെയ്തു. ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ റോമിങ് സൗകര്യങ്ങൾ പങ്കിടുന്നത് നി൪ത്തിവെക്കണമെന്ന ഉത്തരവിനെതിരെ  ഭാരതി എയ൪ടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഈ കമ്പനികളിൽ ഒരാൾക്കെങ്കിലും ലൈസൻസുള്ള സ൪ക്കിളുകളിൽ ഇവ൪ പരസ്പരം  3ജി സൗകര്യങ്ങൾ പങ്കിട്ടുവരുന്നത് ലൈസൻസ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ടെലികോം മന്ത്രാലയം നോട്ടീസ് നൽകിയത്. ഇത് തങ്ങളുടെ പ്രവ൪ത്തനത്തെ ബാധിക്കുകവഴി ഉപഭോക്താക്കൾ ബുദ്ധിമുട്ടുമെന്നും 3ജി ലൈസൻസിനായി നടത്തിയ നിക്ഷേപം നഷ്ടമാവുമെന്നും കാണിച്ചാണ് കമ്പനികൾ ട്രൈബ്യൂണലിനെ സമീപിച്ചത്. പരാതി പരിഗണിച്ച ട്രൈബ്യൂണൽ ഉത്തരവ് ജനുവരി മൂന്ന് വരെ സ്റ്റേ ചെയ്തു.
കമ്പനികൾ തമ്മിലുണ്ടാക്കിയ കരാ൪ നിയമവിരുദ്ധമാണെന്ന് ട്രായ്, ടെലികോം വകുപ്പിൻെറ എൻഫോഴ്സ്മെൻറ് വിഭാഗം എന്നിവ൪ നേരത്തേ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.