മുംബൈ: കേന്ദ്ര സ൪ക്കാറിൻെറ ലോക്പാൽ ബിൽ ദു൪ബലമെന്നാരോപിച്ച് അണ്ണാ ഹസാരെയും സംഘവും നടത്തുന്ന ഉപവാസ സമരത്തിന് മുംബൈ വേദിയാക്കിയതിന് പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം. രാജ്യത്തെ വലിയ നഗരസഭയായ ബൃഹാൻ മുംബൈ കോ൪പറേഷൻ (ബി.എം.സി ) തെരഞ്ഞെടുപ്പിന് പാ൪ട്ടികളുടെ കരുനീക്കങ്ങൾ സജീവമായ സാഹചര്യത്തിലാണ് ഹസാരെയുടെ ത്രിദിന ഉപവാസ സമരത്തിന് മുംബൈ വേദിയാകുന്നത്.
ദൽഹി രാംലീല മൈതാനത്ത് അനുമതി ലഭിച്ചിട്ടും ലക്ഷങ്ങൾ വാടക നൽകി മുംബൈയിൽ തന്നെ സമരം നടത്താനായിരുന്നു ഹസാരെയുടെ തീരുമാനം. മുംബൈയിൽ സംഘം ആദ്യം ആവശ്യപ്പെട്ട ആസാദ് മൈതാനം അധികൃത൪ വിട്ടുകൊടുക്കാഞ്ഞിട്ടും മുംബൈയെ വിട്ടില്ല.
സമരം മുതലെടുക്കാൻ മുംബൈ ബി.ജെ.പി കരുനീക്കി തുടങ്ങിയതായാണ് വിവരം. എന്നാൽ, സഖ്യകക്ഷിയായ ശിവസേന ഹസാരെക്കെതിരെ ശക്തമായ നിലപാടാണ് എടുത്തത്. ജനാധിപത്യ വ്യവസ്ഥക്ക് നേരെ കുതിര കയറുന്ന ഹസാരെയെ ഒരു വിധത്തിലും പിന്തുണക്കില്ളെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ഇതേതുട൪ന്ന്, നഗരസഭാ തെരഞ്ഞെടുപ്പിൽ ഇരു പാ൪ട്ടികളും വെവ്വേറെ തെരഞ്ഞെടുപ്പ് പത്രിക ഇറക്കുമെന്ന വാശിയിലാണത്രെ. രണ്ടാഴ്ച മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം വൻ നേട്ടം കൊയ്തിരുന്നു. ഹസാരെയുടെ ഗ്രാമമടങ്ങിയ മേഖലയും സഖ്യം തൂത്തുവാരി. പവാറിന് ദൽഹിയിൽ മ൪ദനമേറ്റസംഭവത്തിൽ ഹസാരെ നടത്തിയ പ്രസ്താവന എൻ.സി.പിയെ തുണച്ചുവെന്നാണ് നിരീക്ഷക൪ പറയുന്നത്.
ഫെബ്രുവരിയിലാണ് മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ 20വ൪ഷമായി ബി.ജെ.പിയോടൊപ്പം ചേ൪ന്ന് ശിവസേനയാണ് നഗരസഭ ഭരിക്കുന്നത്. മുംബൈയിൽ ഹസാരെ സമരം ലക്ഷത്തിലേറെ ആളുകളെ ആക൪ഷിക്കുമെന്നാണ് കണക്കുകൂട്ടൽ. അഴിമതി വിരുദ്ധ സമരത്തിൽ ബി.ജെ.പി മുന്നിലുണ്ടെന്ന് ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതനുസരിച്ചാണ് പാ൪ട്ടി പദ്ധതികൾ തയാറാക്കിയതത്രെ. ബാന്ദ്ര-കു൪ള കോംപ്ളക്സിൽ എം.എം.ആ൪.ഡി. എക്ക് കീഴിലുള്ള മൈതാനമാണ് സമര വേദി. മൈതാനത്തിന് വാടകയായി 7.78 ലക്ഷം രൂപ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.