തിരുവനന്തപുരം: ലോറി മോഷണം നടത്തുന്ന അന്ത൪ സംസ്ഥാന സംഘത്തെ തമ്പാനൂ൪ പൊലീസ് പിടികൂടി. തിരുവല്ലം പുഞ്ചക്കരി വായനശാലക്ക് സമീപം ടി.സി 65/855 കല്ലിമേലെ കളത്തിൽ വീട്ടിൽ ബൈജു (32), അമ്പലത്തറ പഴഞ്ചിറ കോവിലിന് സമീപം പി.ആ൪.എ 62 ലിജിതാഭവനിൽ ലിജുകുമാ൪ (33), തമിഴ്നാട് സ്വദേശി കല്ലിയൂ൪ വട്ടവിള ആ൪.എസ്.ഭവനിൽ രാജൻ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തലസ്ഥാനത്തെ കേരള റോഡ് ഫണ്ട് ബോ൪ഡിൻെറ പണി നടത്തുന്ന എ.ആൻഡ് പി.ബിൽഡ൪ കമ്പനിയുടെ ടാങ്ക൪ ലോറി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പവ൪ ഹൗസ് റോഡിന് മുൻവശം പാ൪ക്ക് ചെയ്തിരുന്ന ലോറിയാണ് ബൈജു, ലിജുകുമാ൪ എന്നിവ൪മോഷ്ടിച്ചത്. തുട൪ന്ന് തമിഴ്നാട്ടിൽ ലോറികളും ബസുകളും വിൽപന നടത്തുന്ന ഏജൻറായ രാജനെ സമീപിച്ച് നാഗ൪കോവിലിൽ ലോറി വിൽക്കുകയായിരുന്നു.
നാഗ൪കോവിലിൽ ഇരുളപ്പപുരത്ത് ലോറി പൊളിച്ചുവിൽക്കുന്ന കേന്ദ്രത്തിൽ നിന്ന് ലോറി പൊലീസ് കണ്ടെടുത്തു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ എം. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ തമ്പാനൂ൪ സ൪ക്കിൾ ഇൻസ്പെക്ട൪ ഷീൻ തറയിൽ എസ്.ഐ.മാരായ ശിവകുമാ൪, ജോൺ ജേക്കബ്, എ.എസ്.ഐ രമണൻ, സി.പി.ഒ മാരായ രതീശൻ, എസ്.സുരേഷ്, ഷാഡോ ടീമിലെ ഹരിലാൽ, സജി എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.