കാണാതായ കാണിയ്ക്കകുടം കണ്ടെത്തി

പൂജപ്പുര: സെൻട്രൽ ജയിൽ വളപ്പിലെ ഗണപതിക്ഷേത്ര നടയിൽ നിന്ന് കാണാതായ കാണിയ്ക്കകുടം കണ്ടെത്തി. ജയിലിലെ പ്രധാന കവാടം കഴിഞ്ഞുള്ള ഗണപതിക്ഷേത്രത്തിൻെറ പുറത്തുവെച്ചിരുന്ന ചെറിയ കാണിയ്ക്കകുടം രണ്ടാഴ്ച മുമ്പ് കാണാതാവുകയായിരുന്നു.
 ഇതാണ് ക്ഷേത്രത്തിനടുത്തെ ക്വോ൪ട്ടേഴ്സിലെ കുറ്റിക്കാട്ടിൽ ഇന്നലെ കണ്ടെത്തിയത്. തടവുകാ൪  ഈസ്ഥലം  വൃത്തിയാക്കുന്നതിനിടെയാണ് കുടംകണ്ടെത്തിയത്.  കുടത്തിലെ കാണിയ്ക്കയായി നിക്ഷേപിച്ച പണം നഷ്ടപ്പെട്ടിട്ടില്ല. കാണിയ്ക്ക കുടത്തിൽ 150 ഓളം രൂപയാണുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.