ശ്രീനഗ൪: കശ്മീരിൽ ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് പ്രവ൪ത്തകനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. വ്യാപാരിയും എൻ.സി പ്രവ൪ത്തകനുമായ ബഷീ൪ അഹമ്മദ് ഭട്ടിനെയാണ് ശ്രീനഗറിലെ ബട്ടമാലൂവിൽ കൊലപ്പെടുത്തിയത്. വീട്ടിൽനിന്ന് കടയിലേക്ക് പോവുകയായിരുന്ന ഭട്ടിന്റെ തലക്ക് വെടിവെച്ച് തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീനഗറിൽ രണ്ടാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. നഗരത്തിലെ നവാബ് ബസാറിൽ ഗ്രാമവികസനമന്ത്രി അലി മുഹമ്മദ് സാഗറിനെ ലക്ഷ്യംവെച്ച് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു കോൺസ്റ്റബ്ൾ മരിക്കുകയും മൂന്നുപേ൪ക്ക് പരിക്കേൽക്കുകയുമുണ്ടായി. ജംഇയ്യതുൽ മുജാഹിദീൻ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.