മുംബൈ: അന്ധേരിയിൽ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോ൪പറേഷൻ(എംഐഡിസി) മേഖലയിലുള്ള വാണിജ്യ സമുച്ചയത്തിൽ വൻ അഗ്നിബാധ. അക്രിതി ട്രേഡ് സെന്ററിന്റെ ആറാം നിലയിലുള്ള കാന്റീനിൽ നിന്നാണ് അഗ്നിബാധയുണ്ടായത്. തുട൪ന്ന് തീ ഏഴാംനിലയിലേക്കും പട൪ന്നെങ്കിലും ആളപായമൊന്നും റിപോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനിയാഴ്ച രാവിലെ 9.15നാണ് സംഭവം.
അഗ്നിശമന സേനയുടെ 15 യൂണിറ്റുകൾ സ്ഥലത്തെത്തി അഞ്ചു മണിക്കൂറിലധികം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.