റഫിക്ക് ഓര്‍മപ്പൂക്കളുമായി റോഡ് ഷോ

അനശ്വര ഗായകൻ മുഹമ്മദ് റഫിക്ക് നഗരജനതയുടെ ഓ൪മപ്പൂക്കൾ. ഖവ്വാലികളും ഗസലുകളും റോഡ്‌ഷോയിലൂടെ പെയ്തിറങ്ങിയപ്പോൾ നഗരമനസ്സ് വീണ്ടും ആ൪ദ്രമായി. റഫി ഗാനങ്ങൾ കോ൪ത്തിണക്കി എം.ഇ.എസ് യൂത്ത്‌വിങ്ങാണ് റോഡ്‌ഷോ ഒരുക്കിയത്. രാവിലെ 10ന് നടക്കാവ് എം.ഇ.എസ് വനിതാ കോളജിൽനിന്ന് തുടങ്ങിയ റോഡ്‌ഷോ വൈകീട്ട് ഏഴരക്ക് ബീച്ചിൽ സമാപിച്ചു.

മുഹമ്മദ് റഫിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ പരിപാടി എം.ഇ.എസ് സംഘടിപ്പിച്ചത്. 'എം.ഇ.എസ് റഫി ഓൺ വീൽ പ്രോഗ്രാം എന്ന പേരിലുള്ള റോഡ്‌ഷോക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. റഫിയുടെ പാടിപ്പതിഞ്ഞ പാട്ടുകളും ഗസലുകളും റോഡ്‌ഷോയിൽ അവതരിപ്പിച്ചു. നാട്ടുകാ൪ക്ക് പാടാനും അവസരം നൽകി.

ബ്രഹ്മചാരിയിലെ 'ആജ്കൽ തേരാ മേരാ...' എന്നു തുടങ്ങുന്ന ഗാനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂറും മരിയ ടൊണാറ്റയും ചേ൪ന്ന് ആലപിച്ചതോടെയാണ് റോഡ്‌ഷോയുടെ തുടക്കം. എം.ഇ.എസ് വനിതാ കോളജിൽ നടന്ന ചടങ്ങിൽ യൂത്ത്‌വിങ് ജില്ലാ പ്രസിഡന്റ് ടി.പി.എം. സജൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.