ഹസാരെക്കും സംഘത്തിനും കോടതിയുടെ രൂക്ഷവിമര്‍ശം

മുംബൈ: ലോക്പാൽ ബിൽ ലോക്സഭയിൽ ച൪ച്ചചെയ്യപ്പെടുന്നതിനിടെ സമരത്തിന് പുറപ്പെട്ട അണ്ണാ ഹസാരെക്കും സംഘത്തിനും ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമ൪ശം. ലോക്സഭാ സമ്മേളനത്തിന് സമാന്തരമായി ആളുകളെ പാട്ടിലാക്കുകയാണ് സമരത്തിലൂടെ നടക്കുന്നതെന്ന് വിശേഷിപ്പിച്ച കോടതി ഇത് സഭാ നടപടികളിൽ കൈകടത്തുന്നതിന് സമാനമാണെന്ന് ഓ൪മിപ്പിച്ചു. മുംബൈയിൽ സമരം നടത്തുന്നതിനായി കണ്ടെത്തിയ, മുംബൈ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്മെൻറ് അതോറിറ്റി (എം.എം.ആ൪.ഡി.എ)ക്ക് കീഴിലുള്ള മൈതാനത്തിന് വാടക കുറച്ചുകിട്ടാനാണ് ഹസാരെ സംഘം കോടതിയെ സമീപിച്ചത്.

ജനങ്ങൾക്ക് വേണ്ടിയാണ് സമരമെന്നും മൈതാനത്തിൻെറ വാടക നിരക്കിൽ ഇളവ് നൽകാൻ സ൪ക്കാറിന് നി൪ദേശം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കെയാണ് ജസ്റ്റിസുമാരായ പി.ബി. മജുംദാ൪, മൃദുല ഭട്ക൪ എന്നിവരുടെ ഡിവിഷൻബെഞ്ച് ഹസാരെയുടെ സമരത്തിനെതിരെ തിരിഞ്ഞത്. സംഭവത്തിൽ ഇടപെടുന്നത് ലോക്സഭാ നടപടികളിൽ കൈകടത്തുന്നതിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജിതള്ളി.
ബില്ലിനെ ചൊല്ലി സഭയിൽ ച൪ച്ച നടക്കുമ്പോൾ സമാന്തരമായ ‘കാൻവാസിങ്’ അനുവദിക്കാനാകില്ളെന്ന് പറഞ്ഞ കോടതി ബില്ലിൻെറ പൂ൪ണ രൂപമെന്തെന്ന് പൊതുജനങ്ങൾ അറിയും മുമ്പ് പൊതു സംവാദം നടത്തുന്നത് അനുവദനീയമാണോ എന്ന് ആരാഞ്ഞു.

നമ്മുടേത് ജനാധിപത്യ ഘടനയാണെന്നും തെരഞ്ഞെടുക്കപ്പെട്ട സ൪ക്കാറുണ്ടെന്നും ജനപ്രതിനിധികൾ ബില്ല് ച൪ച്ചചെയ്യുമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹസാരെ സംഘത്തിൻെറ സമരം സഭാനടപടികളിലെ കൈകടത്തലല്ളേ എന്ന് ചോദിച്ചു. ഇതിൽ എവിടെയാണ് രാആവശ്യപ്പെട്ടത്. ഇത് വാണിജ്യ ആവശ്യങ്ങൾക്കായി മൈതാനം നൽകുന്നതിൻെറ വാടക നിരക്കാണ്. ഇളവ് നൽകാൻ മൈതാനം ആവശ്യപ്പെട്ട സംഘടനകൾ ചാരിറ്റബ്ൾ ട്രസ്റ്റിന് കീഴിലുള്ളതല്ളെന്നാണ് സ൪ക്കാ൪ കോടതിയെ അറിയിച്ചത്.


ഇതിനിടെ, ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തും സമരത്തിന് അനുമതി നിഷേധിച്ചു.  ആസാദ് മൈതാനത്ത് രാഷ്ട്രീയക്കാരുടെ റാലികളും സമരങ്ങളും നടക്കുന്ന ഭാഗമാണ് സമരത്തിന് നേരത്തെ അനുമതി നൽകിയത്. അവിടെ 30,000 പേരെ മാത്രമേ ഉൾക്കൊള്ളാനാകൂ. ഇതേ തുട൪ന്ന് സംസ്ഥാന കായിക വകുപ്പിൻെറ കീഴിലുള്ള ആസാദ് മൈതാനത്തെ പരിസര പ്രദേശങ്ങളും സമരസംഘം ആവശ്യപ്പെടുകയായിരുന്നു. കളിസ്ഥലങ്ങളിൽ റാലികൾ അനുവദിക്കരുതെന്ന കോടതി വിധിയും സമര ദിവസങ്ങളിൽ 20 ഓളം ക്രിക്കറ്റ് മത്സരങ്ങൾക്ക് മുൻകൂ൪ അനുമതി നൽകിയതും ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പ് അനുമതി നിഷേധിച്ചത്. ഇതോടെ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് എം.എം.ആ൪.ഡി.എയുടെ മൈതാനം മൂന്ന് ദിവസത്തേക്ക് വാടകക്കെടുക്കുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.