മുല്ലപ്പെരിയാര്‍ പ്രശ്‌നം വൈകാരികമാക്കിയവര്‍ ജനങ്ങളോട് മാപ്പു പറയണം

കോഴിക്കോട് : മുല്ലപ്പെരിയാ൪ പ്രശ്‌നം ഇത്രയധികം വൈകാരികമാക്കിയത് ആരായാലും അവ൪ ജനങ്ങളോട് മാപ്പുപറയണമെന്ന് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി ജോ൪ജ്. ഇതിന്റെ പേരിൽ തമിഴ്‌നാട്ടിൽ മലയാളികൾ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളുടെ ഉത്തരവാദിത്തം ഈ നാട്ടിലെ രാഷ്ട്രീയപാ൪ട്ടികൾ ഏറ്റെടുക്കണമെന്നും വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സ൪ക്കാരുകൾ ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരള കോൺഗ്രസ് (എം) സമരം നി൪ത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ഇടപെടാമെന്ന് അറിയിച്ചതിനാൽ താത്കാലികമായി പിൻവാങ്ങിയിരിക്കുകയാണെന്നും കേരളത്തിലെ 30 ലക്ഷം ജനങ്ങൾ ജീവന് ഭീഷണി നേരിടുമ്പോൾ സിപിഎം പോളിറ്റ് ബ്യൂറോ തമിഴ്‌നാടിന് വെള്ളത്തിന് വേണ്ടി കരയുകയാണെന്നും ജോ൪ജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.