മുക്കത്ത് ടിപ്പര്‍ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട് : മുക്കം പാലത്തിന് സമീപം ടിപ്പ൪ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. സൗത്ത് കൊടിയത്തൂ൪ നാട്ടികകല്ലിന്മേൽ മുഹമ്മദ് മാസ്റ്റ൪ (60) ആണ് മരിച്ചത്. ഭാര്യമാ൪ : ആമിന കീഴുപറമ്പ്, റുഖിയ കുന്നംപറ്റ വയനാട്, മക്കൾ : മുനീ൪ (അധ്യാപകൻ, നായ൪കുഴി ഗവ.ഹയ൪സെക്കൻഡറി സ്‌കൂൾ), ആബിദ് (അധ്യാപകൻ, ടിടിഐ മുക്കം), ഫാഇസ് (വിദ്യാ൪ഥി). ഖബറടക്കം വൈകിട്ട് ആറിന് സൗത്ത് കൊടിയത്തൂ൪ ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.