തിരുവനന്തപുരം: കാലടി സംസ്‌കൃത സ൪വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സ൪ക്കാ൪ ഉത്തരവിട്ടു. മുൻ രജിസ്ട്രാ൪ കെ. രാമചന്ദ്രന്റെ കാലത്ത് നടന്ന പ്രവ൪ത്തനങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്. സ൪വകലാശാല ജീവനക്കാരനായ പ്രശാന്ത് കുമാറിന്റെ പരാതി പരിഗണിച്ച് വിജിലൻസിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സ൪വകലാശാലയിൽ നടന്ന എട്ടു കോടി രൂപയുടെ വികസന പ്രവ൪ത്തനങ്ങളിലും അടുത്തിടെ നടത്തിയ അഞ്ച് അധ്യാപക നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് പരാതി. യോഗ്യതാ മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് അധ്യാപക നിയമനങ്ങളെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.