തിരുവനന്തപുരം: പുലയനാ൪കോട്ട ആശുപത്രിയിലെ മോ൪ച്ചറി ‘കാടുകയറി’. പുലയനാ൪കോട്ട നെഞ്ചുരോഗ ചികിത്സാ കേന്ദ്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നി൪മിച്ച മോ൪ച്ചറി കെട്ടിടം അക്ഷരാ൪ഥത്തിൽ കാടുകയറി. കാടുംപട൪പ്പും കൂടിയ നിലയിൽ തുടരുന്ന മോ൪ച്ചറി കെട്ടിടം പുറത്തുനിന്ന് നോക്കിയാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണ്.
കാലഹരണപ്പെട്ട പഴയ മോ൪ച്ചറിക്ക് പകരമാണ് പുലയനാ൪കോട്ടയിൽ നാലുവ൪ഷം മുമ്പ് പത്തുലക്ഷം ചെലവിട്ട് പുതിയ മോ൪ച്ചറി കെട്ടിടം പണിതത്. അതേ സമയം ശീതീകരണ സംവിധാനം, വൈദ്യുതി വിതരണത്തിലെ സാങ്കേതിക പ്രശ്നം എന്നിവ ഉന്നയിച്ചാണ് മോ൪ച്ചറിയുടെ പ്രവ൪ത്തനം തടസ്സപ്പെട്ടത്. ഇതോടുകൂടി ഇവിടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൂടി പറ്റാത്ത അവസ്ഥയിലായി.
നിലവിൽ പുലയനാ൪കോട്ട ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുന്നവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനും പോസ്റ്റ്മോ൪ട്ടം ചെയ്യുന്നതിനും മെഡിക്കൽ കോളജിലെ മോ൪ച്ചറിയിൽ എത്തിക്കേണ്ട അവസ്ഥയാണ്. മൂന്ന് വ൪ഷം മുമ്പ് കാടുകളും വള്ളികളും പടരാൻ തുടങ്ങിയ മോ൪ച്ചറി കെട്ടിടത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഉയ൪ന്നെങ്കിലും അധികൃതരുടെ അനാസ്ഥയും ഉപേക്ഷയും കാരണം ഇപ്പോൾ മോ൪ച്ചറി കെട്ടിടം കാടുകയറി. ദിനംപ്രതി നിരവധി മൃതദേഹങ്ങൾ പോസ്റ്റ്മോ൪ട്ടത്തിനായി എത്തുന്ന മെഡിക്കൽ കോളജ് മോ൪ച്ചറിയുടെ പ്രവ൪ത്തനഭാരം ലഘൂകരിക്കാൻ പുലയനാ൪കോട്ടയിലെ മോ൪ച്ചറിക്ക് കഴിയുമെന്നിരിക്കെ ഈ മോ൪ച്ചറി പ്രവ൪ത്തനം സജ്ജമാക്കാത്തത് കടുത്ത പ്രതിസന്ധിക്ക് ഇടവരുത്തിയിരിക്കുകയാണ്.
ഇതുസംബന്ധിച്ച് പൊതുപ്രവ൪ത്തകനായ പി.കെ.രാജു മനുഷ്യാവകാശ കമീഷന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.