നഗരം മൂക്കുപൊത്തുന്നു

വിളപ്പിൽശാല: തലസ്ഥാന നഗരത്തിൽ മാലിന്യനീക്കം നിലച്ചിട്ട് മൂന്ന് ദിവസം. വിളപ്പിൽശാല ചവ൪ ഫാക്ടറി പൂട്ടിയതോടെ ദുരിതത്തിലായത് നഗരവാസികളാണ്.
 ഫ്ളാറ്റുകളിൽ താമസിക്കുന്നവരാണ് ഏറെ വിഷമിക്കുന്നത്.  ഹോട്ടലുകളുടെയും ഇതര സ്ഥാപനങ്ങളുടെയും സ്ഥിതിയും മറിച്ചല്ല.
പൊതുനിരത്തിൽ വ്യാപകമായി ചവ൪ വലിച്ചെറിഞ്ഞിരുന്നത് ഏറെക്കുറെ കുറഞ്ഞിട്ടുണ്ട്. മിക്ക വീട്ടുകാരും സ്വന്തം നിലക്ക് ചവ൪ സംസ്കരണം ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഇപ്പോഴും രാത്രികാലങ്ങളിൽ ചവ൪ കൊണ്ടിടുന്നവരുണ്ട്. തീരദേശമേഖലകളിലാണ് ഈ പ്രവണത കൂടുതൽ. കോഴിക്കടകളിൽനിന്നുള്ള മാലിന്യം എവിടെ, എങ്ങനെ മറവു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ്.  മാലിന്യം ഉപേക്ഷിക്കാൻ ബദൽ തെളിയാത്തപക്ഷം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതും ഇവരാകും.
വിളപ്പിൽശാലക്കാ൪ നിരാഹാര സമരം തുടങ്ങിയിട്ട് സ൪ക്കാറിന് മുന്ന് മാസത്തെ സമയപരിധി നൽകിയിരുന്നു. പരീക്ഷണങ്ങളിൽ മാത്രം മുഴുകി സമയം കളഞ്ഞതല്ലാതെ നഗരസഭയും  സ൪ക്കാറും കാര്യം ഗൗരവത്തിലെടുത്തില്ല. അതിൻെറ ഫലമാണ് വിളപ്പിൽ പഞ്ചായത്തിൻെറ ഇടപെടലിലൂടെ ഫാക്ടറി പൂട്ടലിൽ കലാശിച്ചത്. പരിഹാരമാ൪ഗം അറിയാതെ നഗരസഭ ഇരുട്ടിൽ തപ്പുകയാണ്. ഫാക്ടറി പൂട്ടിയപ്പോൾ കുടുംബശ്രീക്കാരായ വലിയവിഭാഗം സ്ത്രീകളുടെകൂടി ഉപജീവനമാണ് വഴിയാധാരമായത്. കൂടെ നഗരസഭയുടെ കീഴിലെ വലിയ വിഭാഗത്തിനും ജോലിയില്ലാതായി. അതിനിടെ, ഫാക്ടറി പൂട്ടൽ വിജയം നിലനി൪ത്താനുള്ള പോരാട്ടത്തിലാണ് വിളപ്പിൽശാലക്കാ൪. ഫാക്ടറി പൂട്ടിയ ദിവസം ചവ൪ലോറിയെത്തുമെങ്കിൽ തടയുന്നതിനും വിജയം കൊണ്ടാടുന്നതിനും വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിൽ ബുധനാഴ്ച രാത്രി  ആയിരങ്ങളാണ് കൂടിയത്. പുലരുവോളം ഇവ൪ അവിടെ തമ്പടിച്ചു.
വ്യാഴാഴ്ച രാത്രിയും ഒത്തുകൂടി തങ്ങളുടെ നേട്ടം നോട്ടപ്പിശക് കാരണം അട്ടിമറിക്കപ്പെടില്ളെന്ന് ഉറപ്പ് വരുത്തി. ഫാക്ടറി പൂട്ടിയതുകൊണ്ട് മാത്രമായില്ളെന്നും വിളപ്പിൽ കൊണ്ടുതള്ളിയ പത്ത്ലക്ഷം ടണ്ണോളം വരുന്ന മാലിന്യം  അവിടെനിന്ന് ഉടൻ നീക്കണമെന്നും ആവശ്യപ്പെടുന്നു. കുന്നുകൂട്ടിയ മാലിന്യം കാരണമുണ്ടാകുന്ന ജനങ്ങളുടെ ദുരിതം നഗരസഭ കണ്ടില്ളെന്ന് നടിച്ചതായി സമരസമിതി പ്രസിഡൻറ് ബു൪ഹാൻ പറഞ്ഞു.
വിളപ്പിൽശാലക്കാരെ  രോഗഭീഷണിയിൽനിന്ന് എത്രയും വേഗം മുക്തമാക്കാൻ സ൪ക്കാ൪ പ്രവ൪ത്തിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.