തിരുവനന്തപുരം: വിളപ്പിൽശാല ചവ൪ ഫാക്ടറി പൂട്ടിയതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ തീരുമാനം. ഇത് ച൪ച്ചചെയ്യാൻ വെള്ളിയാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ സ൪വകക്ഷിയോഗം ചേരും. ഭൂമാഫിയയുമായി ചേ൪ന്ന് വിളപ്പിൽശാല പഞ്ചായത്ത് ഭരണസമിതി ധിക്കാരപരമായ സമീപനമാണ് കോ൪പറേഷനോട് കാട്ടിയത്. സ൪ക്കാറും കോ൪പറേഷനും മുന്നോട്ടുവെച്ച നി൪ദേശങ്ങൾ ചെവിക്കൊള്ളാതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് സമരസമിതി അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ആക്ഷേപം ഉയ൪ന്നു.
പ്രശ്നം രൂക്ഷമായ സാഹചര്യം മുൻനി൪ത്തി പ്രത്യേക കൗൺസിൽ യോഗം ചേ൪ന്നാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. എന്നാൽ കോ൪പറേഷൻെറയും സ൪ക്കാറിൻെറയും കെടുകാര്യസ്ഥത ബി.ജെ.പി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ സ്ഥലം കൈയേറി താഴിട്ടുപൂട്ടി താക്കോൽ കൈയിൽവെച്ചിരിക്കുന്ന പഞ്ചായത്ത് നടപടി നിയമപരമായി തെറ്റാണ്. ഇതിനെതിരെ കോടതിയെ സമീപിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൻെറ നടപടിക്കെതിരെ ഒരു വിയോജനക്കുറിപ്പുപോലും ഇറക്കാത്ത പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ വന്ന് കുറ്റം പറയുന്നത് ശരിയല്ളെന്ന് ബി.ജെ.പി അംഗം കുറ്റപ്പെടുത്തി. എന്നാൽ സമരസമിതിക്കൊപ്പം നിൽക്കുകയും വിളപ്പിൽ ശാലയിൽ നടന്ന സമരത്തിൽ പങ്കെടുക്കുകയും ചെയ്ത ബി.ജെ.പി നേതാക്കൾ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആക്ഷേപം ഉന്നയിച്ചു.
എൽ.ഡി.എഫും ബി.ജെ.പിയും ഭൂമാഫിയയും ചേ൪ന്ന് നടത്തുന്ന നാടകമാണ് വിളപ്പിൽശാലയിൽ നടക്കുന്നത്. എന്നാൽ അതാത് സമയത്ത് ചെയ്യേണ്ടത് കോ൪പറേഷൻ ചെയ്തില്ളെന്നും വിളപ്പിൽശാലക്കാ൪ അനുഭവിക്കുന്ന ദുരിതത്തിൽ വിഷമമുണ്ടെന്നും ച൪ച്ചയിൽ പങ്കെടുത്തവ൪ ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത മാലിന്യ സംസ്കരണം എല്ലാ വാ൪ഡിലും നടപ്പാക്കാൻ കൂട്ടായ ശ്രമമുണ്ടാകണമെന്ന് യോഗത്തിൽ അഭിപ്രായമുയ൪ന്നു.
ഹോട്ടലുകൾ, ബഹുനിലക്കെട്ടിടങ്ങൾ, ഫ്ളാറ്റുകൾ, ഓഫിസ് സമുച്ചയങ്ങൾ എന്നിവ സ്വന്തമായി മാലിന്യ സംസ്കരണ പ്ളാൻറുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും അത് ചെവിക്കൊണ്ടിട്ടില്ല. ഫെബ്രുവരി 28ന് മുമ്പ് സജ്ജീകരണം ഏ൪പ്പെടുത്താത്ത സ്ഥാപനങ്ങൾ പൂട്ടുമെന്ന് മേയ൪ പറഞ്ഞു.
ഡെപ്യൂട്ടി മേയ൪ ഹാപ്പികുമാ൪, കൗൺസില൪മാരായ വി.എസ്.പത്മകുമാ൪, പാളയം രാജൻ, എം.ജെ. സുക്കാ൪ണോ, പുഷ്പലത, പ്രതിപക്ഷാംഗങ്ങളായ ജോൺസൺ ജോസഫ്, മഹേശ്വരൻ നായ൪, മുജീബ് റഹ്മാൻ, കെ. മോഹനൻനായ൪, ടോണി ഒളിവ൪, ആ൪. ഹരികുമാ൪, ബി.ജെ.പി അംഗങ്ങളായ എം. ആ൪.ഗോപൻ, എം.ആ൪. രാജീവ് തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.