ദല്‍ഹിയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ അറസ്റ്റിലായി

ന്യൂദൽഹി: സിഖ് തീവ്രവാദ സംഘടനയായ ബാബ൪ ഖൽസ അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണെന്ന് സംശയിക്കുന്ന രണ്ടു പേ൪ ദൽഹിയിൽ അറസ്റ്റിലായി. സ൪വ്പ്രീത്, ജസ്‌വിന്ദ൪ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഒരാൾ പഞ്ചാബിൽ നിന്നും മറ്റൊരാൾ വടക്കു പടിഞ്ഞാറൻ ദൽഹിയിലെ ഷാലിമാ൪ ബാഗിൽ നിന്നുമാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂന്ന് രാഷ്ട്രീയനേതാക്കളെയും മതനേതാക്കളെയും അപായപ്പെടുത്താൻ ഇവ൪ ലക്ഷ്യമിട്ടിരുന്നതായി ദൽഹി പൊലീസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.