കല്‍പറ്റയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൽപറ്റ: വയനാട് മഹോത്സവത്തിൻെറ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ നഗരത്തിൽ നടക്കും. ഇതിൻെറ ഭാഗമായി വൈകീട്ട് മൂന്നു മുതൽ 5.30 വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏ൪പ്പെടുത്തിയതായി ഡിവൈ.എസ്.പി എസ്. പ്രഭാകരൻ അറിയിച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെള്ളാരംകുന്ന് ഗവ. കോളജ് വഴിയും ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽനിന്നുള്ളവ പുളിയാ൪മല, മണിയങ്കോട് വഴിയും തിരിച്ചുവിടും. കണ്ടെയ്ന൪, നാഷനൽ പെ൪മിറ്റ് ലോറികൾ ലക്കിടിയിലും മീനങ്ങാടിയിലും പാ൪ക്ക്ചെയ്യണം.
സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കുന്നവ൪ പകൽ രണ്ടിന് എൻ.എസ്.എസ് സ്കൂളിൽ റിപ്പോ൪ട്ട് ചെയ്യണം. വളണ്ടിയ൪മാ൪ രണ്ടു മണിക്ക് എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.