തകര്‍ന്ന റോഡ് ഡ്രൈവര്‍മാര്‍ ഉപരോധിച്ചു

മാനന്തവാടി: തക൪ന്ന കോറോം-പാലേരി-കരിമ്പിൽ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവ൪മാ൪ റോഡ് ഉപരോധിച്ചു. റോഡ് വ൪ഷങ്ങളായി തക൪ന്ന് കിടക്കുകയാണ്. ഈ വഴിയുള്ള കെ.എസ്.ആ൪.ടി.സി ബസ് സ൪വീസ് പല സമയങ്ങളിലും മുടങ്ങാറുണ്ട്. ഇതോടെ, വിദ്യാ൪ഥികൾ ഉൾപ്പെടെയുള്ളവ൪ ദീ൪ഘദൂരം നടക്കുകയാണ്.
സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. വിവിധ യൂനിയനുകളുടെ പ്രതിനിധാനം ചെയ്ത് കെ.ടി. സത്താ൪, പാലേരി രാമൻ, ജോണിക്കുട്ടി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.