ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിച്ചു

ന്യൂദൽഹി: രാജ്യത്തെ 60 ശതമാനത്തിലധികം ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനുതകുന്ന  ഭക്ഷ്യസുരക്ഷാ ബിൽ ഭക്ഷ്യമന്ത്രി കെ. വി തോമസ് ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ല് യാതൊരു എതി൪പ്പുമില്ലാതെ തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.

ബില്ല് പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസംഅരിയും ഗോതമ്പും കുറഞ്ഞ വിലക്ക് ലഭ്യമാകും. അരി കിലോ 3 രൂപ, ഗോതമ്പ് 2 രൂപ എന്ന നിരക്കിലായിരിക്കും ലഭ്യമാക്കുക. പ്രത്യേക   പരിഗണന അ൪ഹിക്കുന്ന വിഭാഗക്കാ൪ക്ക് ഏഴു കിലോ ധാന്യവും മറ്റുള്ളവ൪ക്ക് പ്രതിമാസം മൂന്നു കിലോ ധാന്യവും കുറഞ്ഞ നിരക്കിൽ നൽകും.

കൌമാരക്കാരേയും ഗ൪ഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും ബിൽ പരിഗണിക്കുന്നുണ്ട്. ഗ൪ഭിണികൾക്ക് ഗ൪ഭകാലത്തും പ്രസവത്തിനുശേഷം ആറു മാസം വരെയും സൌജന്യ ഭക്ഷണം നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.  ഇവ൪ക്ക് 6,000 രൂപയും അനുവദിക്കും.  പ്രത്യേക പരിഗണനാ വിഭാഗത്തിന് മൂന്ന് രൂപയ്ക്ക് അരിയും ഗോതമ്പ്   രണ്ടു രൂപയ്ക്കും നൽകും.

പദ്ധതി നടപ്പാക്കാൻ സ൪ക്കാരിനു പ്രതിവ൪ഷം 21,621 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. ബിൽ നിയമമാകുന്നതോടെ ഭക്ഷണം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.