ഇ.പി.എഫ്: കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കിയേക്കും

ന്യൂദൽഹി: നടപ്പ് സാമ്പത്തിക വ൪ഷത്തെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള നി൪ണായക യോഗം ഡിസംബ൪ 23ന് നടക്കും. ഈ യോഗത്തിൽ ഇ.പി.എഫ് പെൻഷൻകാ൪ക്കുള്ള കുറഞ്ഞ പെൻഷൻ തുക 1000 രൂപയാക്കുന്ന കാര്യവും ച൪ച്ചചെയ്യും.

നിലവിൽ പി.എഫ് നിക്ഷേപങ്ങൾക്ക് 9.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇത് 8.5 ശതമാനമായി കുറയ്ക്കാനാണ് സ൪ക്കാ൪ നി൪ദേശം. അതേസമയം ഈ നീക്കത്തെ എന്തു വില കൊടുത്തും എതി൪ക്കുമെന്ന് കോൺഗ്രസ് തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനു പുറമെ എല്ലാ പാ൪ട്ടികളിലുംപ്പെട്ട 30 ഓളം എം.പിമാ൪ പി.എഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലാളികൾ കനത്ത വിലക്കയറ്റം നേരിടുന്നതിനിടെ നിരക്ക് കുറയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ഇവ൪ ചൂണ്ടിക്കാട്ടി.

അതേസമയം ചുരുങ്ങിയ പെൻഷൻ 1000 രൂപയായി നിജപ്പെടുത്താനുള്ള നീക്കം നിരവധി പെൻഷൻകാ൪ക്ക് ഗുണകരമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇതിന് തൊഴിൽ ഉടമകൾ ഇപ്പോൾ നൽകുന്ന വിഹിതത്തിൽ 0.63 ശതമാനം വ൪ധന നടപ്പാക്കേണ്ടിവരുമെന്നതാണ് പ്രശ്‌നം.

നിലവിൽ 35 ലക്ഷം പേ൪ക്കാണ് ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നത്. ഇതിൽ 14 ലക്ഷം പേ൪ക്കെങ്കിലും 500 രൂപയിൽ താഴെയാണ് പെൻഷൻ ലഭിക്കുന്നതെന്നാണ് 2010 മാ൪ച്ച് 31ലെ കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ പെൻഷൻ തുക വ൪ധിപ്പിക്കാൻ ട്രസ്റ്റ് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.