സുൽത്താൻ ബത്തേരി: നി൪മാണ പ്രവ൪ത്തിക്കുവേണ്ടി ചുരം റോഡ് അടച്ചിടുന്ന നടപടി മുല്ലപ്പെരിയാ൪ ത൪ക്കം തീരുന്നതുവരെ നി൪ത്തി വെക്കണമെന്ന് ടൂറിസ്റ്റ്ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ചുരം അടക്കുന്നതോടെ തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്ക് മുഖ്യമായും തമിഴ്നാടിനെയാണ് ആശ്രയിക്കേണ്ടി വരുക. മുല്ലപ്പെരിയാ൪ ത൪ക്കത്തിൻെറ പേരിൽ തമിഴ്നാട്ടിൽ മലയാളികളുടെ വാഹനങ്ങൾക്കുനേരെ വ്യാപകമായി ആക്രമണം നടക്കുകയാണ്. ശബരിമല യാത്രക്കും ചുരം റോഡ് അടക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും -യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് ജോസ് കപ്യാ൪മല അധ്യക്ഷത വഹിച്ചു. അഡ്വ. ജോയി തണ്ണിക്കോടൻ, സജി, അബ്ദുൽ കരീം എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.