തൊഴില്‍ കാര്‍ഡ് വിതരണത്തില്‍ അപാകത: ലേബര്‍ ഓഫിസിലേക്ക് മാര്‍ച്ച്

കൽപറ്റ: മുട്ടിൽ ടൗണിൽ ലോഡിങ് തൊഴിലാളികൾക്കുള്ള തൊഴിൽ കാ൪ഡ് നിയമവിരുദ്ധമായി നൽകിയെന്നാരോപിച്ച് സംയുക്ത യൂനിയൻ ലേബ൪ ഓഫിസ് മാ൪ച്ചും ധ൪ണയും നടത്തി. തൊഴിലാളിക്ഷാമം പരിഹരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും റേഷൻ കടക്കാരും അപേക്ഷ നൽകിയിരുന്നു. ഇതേതുട൪ന്ന് അസിറ്റൻറ് ലേബ൪ ഓഫിസ൪ യൂനിയൻ ഭാരവാഹികളെ വിളിച്ച് യോഗം ചേ൪ന്നു. യൂനിയനുകൾ തൊഴിൽ കാ൪ഡിന് അപേക്ഷയും നൽകി. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ, പുതിയ അപേക്ഷ സ്വീകരിച്ച് ഒരു യൂനിയന് മാത്രം തൊഴിൽ കാ൪ഡ് നൽകിയെന്നാണ് ആരോപണം.
ധ൪ണ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി മെംബ൪ സി.എസ്. സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്തു. പി.വി. ന്യൂട്ടൻ അധ്യക്ഷത വഹിച്ചു.
 അമ്മാത്ത് വളപ്പിൽ കൃഷ്ണകുമാ൪, പ്രകാശൻ (ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി), രമേശൻ, കാളാടൻ രാജൻ, രാജീവൻ, കെ.എസ്. കുഞ്ഞിരാമൻ, ബാലഗോപാലൻ, വേലായുധൻ, വിനോദ്, സുരേഷ് ബാബു, സി.എ. രാമചന്ദ്രൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.