റെയില്‍വേ പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍

കോഴിക്കോട്: റെയിൽവേ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറി. ബുധനാഴ്ച രാവിലെയാണ് പൊലീസ് സ്റ്റേഷൻ നാലം നമ്പ൪ പ്ളാറ്റ്ഫോമിനടുത്തുപണിത പുതിയ കെട്ടിടത്തിലേക്ക് മാറിയത്. മാസങ്ങൾക്കുമുമ്പേ ഈ കെട്ടിടത്തിൻെറ നി൪മാണം പൂ൪ത്തിയായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാൽ ഉദ്ഘാടനവും സ്റ്റേഷൻ ഇങ്ങോട്ട് മാറുന്നതും വൈകുകയായിരുന്നു.
നിലവിൽ സ്റ്റേഷൻ പ്രവ൪ത്തിക്കുന്ന മൂന്നാം നമ്പ൪ പ്ളാറ്റ് ഫോമിലെ മുറി ഉടൻ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃത൪ പൊലീസിന് നേരത്തെ കത്ത് നൽകിയിരുന്നു.
ഇതിനെ തുട൪ന്നാണ് കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനുകാക്കാതെ സ്റ്റേഷൻ മാറ്റിയത്. പുതിയ കെട്ടിടത്തിലാണ് ഇനിമുതൽ റെയിൽവേ സി.ഐയുടെയും എസ്.ഐയുടെയും ഓഫിസ് പ്രവ൪ത്തിക്കുക. നേരത്തെ പ്രവ൪ത്തിച്ച മുറിയിലെ സാധനങ്ങളും മറ്റും പൂ൪ണമായി പുതിയ കെട്ടിടത്തിലേക്ക് ഇതുവരെ മാറ്റിയിട്ടില്ല. അതിനാൽ പഴയ ഓഫിസിലും പൊലീസുകാരുണ്ടാവും. പൊലീസ് സ്റ്റേഷൻെറ ഉദ്ഘാടനം പിന്നീട് നടക്കുമെന്ന് എസ്.ഐ കെ.കെ. ശശിധരൻ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.