തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന അനുരഞ്ജന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്നം പരിഹരിക്കാൻ മൂന്ന് മാസത്തെ സമയം സ൪ക്കാറിന് വേണ്ടി മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ജനകീയസമിതി നേതാക്കൾ മുദ്രാവാക്യം വിളിച്ച് യോഗത്തിൽ നിന്ന് ഇറങ്ങി പോയി.
ഉച്ചക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പ്രശ്നം വീണ്ടും ച൪ച്ച ചെയ്യും. നേരത്തെ ചവ൪ ഫാക്ടറി വിളപ്പിൽശാല പഞ്ചായത്ത് അടച്ചു പൂട്ടിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യ നീക്കം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.