കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഫ. എം.കെ. സാനുവിന്

ന്യൂദൽഹി: ഈ വ൪ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാ൪ഡ് പ്രമുഖ സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രഫ. എം.കെ. സാനുവിന്.‘ബഷീ൪-ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അ൪ഹമായത്. ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാ൪ഡ്.
ബഷീറിൻെറ സ൪ഗാത്മകലോകവും ജീവിത ദ൪ശനങ്ങളും കാവ്യഭാഷയിലൂടെ സൂക്ഷ്മമായി നിരൂപണം ചെയ്യുന്നതിൽ പ്രഫ. എം.കെ. സാനു ഏറെ വിജയിച്ചതായി അക്കാദമി വിലയിരുത്തി.
അക്കിത്തം അച്യുതാനന്ദൻ നമ്പൂതിരി, പ്രഫ. കെ. സച്ചിദാനന്ദൻ, പ്രഫ. സാറാ ജോസഫ് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാ൪ഡ്ജേതാവിനെ തെരഞ്ഞെടുത്തത്.
കോളജ് അധ്യാപകൻ, സാഹിത്യ വിമ൪ശകൻ, എഴുത്തുകാരൻ, പത്രാധിപ൪ എന്നീ നിലകളിലെല്ലാം പ്രശസ്തനായ എം.കെ. സാനു 1928 ഒക്ടോബ൪ 27ന് കെ.പി. ഭവാനിയുടെയും എം.സി. കേശവൻെറയും മകനായി ആലപ്പുഴയിൽ ജനിച്ചു. ക൪മഗതി (ആത്മകഥ), നാരായണഗുരു സ്വാമി, സഹോദരൻ അയ്യപ്പൻ, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങൾ, പ്രഭാതദ൪ശനം, രാജവീഥി, അവധാരണം, ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, എന്നിവയാണ്  മറ്റു പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാ൪ഡ്, വയലാ൪ രാമവ൪മ സാഹിത്യ അവാ൪ഡ്, പത്മപ്രഭാ പുരസ്കാരം എന്നിവയും സാനുമാസ്റ്ററെ തേടിയെത്തി. ഭാര്യ: എൻ. രത്നമ്മ.  മക്കൾ: എം.എസ്. രഞ്ജിത്ത്, രേഖ, ഗീത, ഹാരിസ്.
ഇതര ഭാഷകളിൽ അവാ൪ഡ് ജേതാക്കൾ: എസ്. വെങ്കടേശൻ (തമിഴ്), രാമചന്ദ്ര ഗുഹ (ഇംഗ്ളീഷ്), ഖലീൽ മാമുൻ (ഉ൪ദു). കബിൻ പുകാൻ (അസമീസ്), മനീന്ദ്ര ഗുപ്ത (ബംഗാളി), പ്രേമാനന്ദ് മൊസഹരി (ബോഡോ), ലളിത് മഗോത്ര (ഡോഗ്രി), മോഹൻ പ൪മ൪ (ഗുജറാത്തി), കാശിനാഥ് സിങ് (ഹിന്ദി), ഗോപാലകൃഷ്ണ പൈ (കന്നഡ), നസീം സഫാഇ (കശ്മീരി), മെൽവിൻ റോഡ്റിഗ്സ് (കൊങ്കണി), ക്ഷേത്രി ബിറ (മണിപ്പൂരി), ഗ്രേസ് (മറാത്തി), കൽപനകുമാരി ദേവി (ഒഡിഷ), ബൽദേവ് സിങ് (പഞ്ചാബി), അതുൽ കനക് (രാജസ്താനി), ഹരേകൃഷ്ണ ശതാപതി (സംസ്കൃതം), ആദിത്യകുമാ൪ മണ്ഡി (സാന്തലി), മോഹൻ ഗെഹാനി (സിന്ധി),  സമല സദാശിവ (തെലുങ്ക്),

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.