ന്യൂദൽഹി: ലോക്പാൽ ബില്ലിൻമേൽ ഒരു പോരാട്ടം നടത്താൻ തയ്യാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പ്രതിപക്ഷവും അണ്ണ ഹസാരെ സംഘവും ബിൽ അംഗീകരിക്കാൻ തയ്യാറാകണമെന്നും അവ൪ ആവശ്യപ്പെട്ടു. സ൪ക്കാറും കോൺഗ്രസും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ജനങ്ങൾക്ക് യുപിഎ സ൪ക്കാറിൽ വിശ്വാസമുണ്ടെന്ന യാഥാ൪ഥ്യം ബിജെപി അംഗീകരിക്കണമെന്നും സോണിയ പറഞ്ഞു.
നിയമനി൪മാണത്തിന്റെ ചട്ടങ്ങളെ പൊളിക്കാനുള്ള വഴിയാണ് ലോക് പാലെന്ന് അവ൪ കൂട്ടിച്ചേ൪ത്തു. കഴിഞ്ഞ ദിവസം ചേ൪ന്ന പ്രത്യേക മന്ത്രിസഭായോഗം ലോക്പാൽ ബിൽ അംഗീകരിച്ചിരുന്നു. ബിൽ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
എന്നാൽ സി ബി ഐയെ ലോക്പാൽ പരിധിയിൽ ഉൾപെടുത്താത്തതിനാൽ ബിൽ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹസാരെ. 27 മുതൽ മൂന്ന് ദിവസം ഉപവസിക്കുമെന്നും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഹസാരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി കോൺഗ്രസ് വീണ്ടും ച൪ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.