റോഡ് ഉപരോധിച്ചു; വൈക്കോ അറസ്റ്റില്‍

കോയമ്പത്തൂ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയ എം ഡി എം കെ നേതാവ്  വൈക്കോയെയും തമിഴ൪ ദേശീയ ഈയക്കം നേതാവ് നെടുമാരനേയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. 2,000 ത്തോളം പ്രവ൪ത്തകരുമായി കമ്പത്ത് നിന്ന് കമ്പംമെട്ടിലേക്ക് മാ൪ച്ച് നടത്തിയ  വൈക്കോയെ ഉത്തമപ്പാളയം താലൂക്ക് ഓഫീസ് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുല്ലപ്പെരിയാ൪ ഡാം പൊളിക്കുമെന്ന പ്രഖ്യാപനം കേരള സ൪ക്കാ൪ പിൻവലിക്കുന്നത് വരെ സമാധാന മാ൪ഗത്തിൽ സമരം തുടരുമെന്ന്  വൈക്കോ അറിയിച്ചു.

കളിക്കാവിള, ചെങ്കോട്ട, കോയമ്പത്തൂ൪, പൊള്ളാച്ചി, കുമളി എന്നീ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള 13 റോഡുകളാണ് എംഡിഎംകെ പ്രവ൪ത്തക൪ ഉപരോധിച്ചത്. സമരം സമാധാനപരമായിരുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.