കൊച്ചി: രാഹുൽ ഈശ്വ൪ ശബരിമല ക്ഷേത്രം ശ്രീകോവിലിൽ കടന്ന സംഭവത്തിൽ തന്ത്രി കണഠരര് മഹേശ്വര൪ക്ക് നോട്ടീസയക്കാൻ ഹൈകോടതി ഉത്തരവിട്ടു. കണഠരര് മഹേശ്വരറുടെ മരുമകനാണ് രാഹുൽ ഈശ്വ൪. മരുമകനെ ക്ഷേത്രം പരിക൪മിയായി പരിഗണിക്കണമെന്ന തന്ത്രിയുടെ അഭ്യ൪ത്ഥന കോടതി നിരാകരിച്ചു. നിലവിലുള്ളയാളെ മാത്രമേ പരിക൪മിയായി പരിഗണിക്കാൻ കഴിയൂയെന്ന് കോടതി വ്യക്തമാക്കി.
പൂജാ ക൪മങ്ങളിൽ തന്നെ സഹായിക്കാൻ മരുമകൻ രാഹുലിനെ പരിക൪മിയായി പരിഗണിക്കണമെന്ന് അഭ്യ൪ത്ഥിച്ച് തന്ത്രി ഹൈകോടതിക്ക് കത്തയയച്ചിരുന്നു. തന്ത്രിയുടെ ആവശ്യം തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.