തലശ്ശേരി: കണ്ണൂ൪ മുൻ ഡി.സി.സി പ്രസിഡണ്ട് പി. രാമകൃഷ്ണനെ തലശ്ശേരി നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്തു. നഗരസഭാ പരിധിയിൽ പെട്ട പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിൻെറ 50ാം ദിനമായ ഇന്ന് നഗര സഭാ കാര്യാലയത്തിന് മുന്നിലെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
രാമകൃഷ്ണൻെറ ഷ൪ട്ട് വലിച്ചുകീറുകയും അദ്ദേഹത്തെ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി റിപോ൪ട്ടുണ്ട്. നഗരസഭാ കൗസില൪മാരടക്കമുള്ള സി.പി.എം പ്രവ൪ത്തകരാണ് ആക്രമണം നടത്തിയതെന്ന് രാമകൃഷ്ണൻ ആരോപിച്ചു. സംഘ൪ഷം കാരണം ഇവിടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
തലശ്ശേരി നഗരസഭ സി.പി.എമ്മാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.