ചാരപ്രവര്‍ത്തനം: രാജസ്ഥാന്‍ സ്വദേശി അറസ്റില്‍

ജയ്പു൪: പാകിസ്താനുവേണ്ടി ചാരപ്രവ൪ത്തനം നടത്തിയ രാജസ്ഥാൻ സ്വദേശിയെ പോലീസ് അറസ്റ് ചെയ്തു. ശ്രീഗംഗാനഗ൪  ജില്ലയിലെ സൂരത്ഗിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിലെ എൽ.ഡി. ക്ലാ൪ക്കായ പവൻ ശ൪മയാണ് (25) പിടിയിലായത്. കഴിഞ്ഞ ഒന്നര വ൪ഷമായി ഇയാൾ ചാരപ്രവ൪ത്തനം നടത്തുന്നതായി സംശയിക്കുന്നു.

ഈ പ്രദേശത്ത് നടക്കുന്ന സൈനിക പരിശീലനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയിരുന്നത്. പരിശീലനം നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുവാദം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിലാണ് നൽകുന്നത്. ഇതിൽ നിന്നാണ് പരിശീലനത്തെ കുറിച്ച് ഇയാൾക്ക് വിവരം ലഭിച്ചത്.   പാകിസ്താനിലെ ഒരു ടെലികോം കമ്പനിയുടെ സിംകാ൪ഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.