മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രശ്‌നപരിഹാരത്തിന് തമിഴ്‌നാടുമായി ഏതു രീതിയിലുള്ള ച൪ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലു ജില്ലകളിലായുള്ള 40 ലക്ഷം ജനങ്ങളുടെ സുരക്ഷ മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും കേരള- തമിഴ്‌നാട് ബന്ധത്തിന് ഉലച്ചിൽ സംഭവിക്കാതെ പ്രശ്‌നം പരിഹരിക്കാൻ കഴിയണമെന്നാണു കേരളം ആഗ്രഹിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.