ന്യൂദൽഹി: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് പിടി തോമസ് എംപി പാ൪ലമെന്റിനു മുന്നിൽ ധ൪ണ നടത്തി.
കേന്ദ്രആഭ്യന്തരമന്ത്രിയാണെന്ന കാര്യം ചിദംബരം മറക്കരുതെന്നും തമിഴ്‌നാടിന്റെ മാത്രം ആഭ്യന്തര മന്ത്രിയായി അദ്ദേഹം തരംതാഴരുതെന്നും തോമസ് പറഞ്ഞു. ഒരു ആഭ്യന്തരമന്ത്രിക്ക് ചേരാത്ത തരത്തിൽ പ്രസ്താവന നടത്തിയ ചിദംബരം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 മണിയോടെ ധ൪ണ അവസാനിപ്പിച്ച് അദ്ദേഹം സഭയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.