പൂജപ്പുര: സെൻട്രൽ ജയിലിനുള്ളിൽ തടവുകാ൪ഏറ്റുമുട്ടി; രണ്ടുപേ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ.
തടവറക്കുള്ളിൽ വെള്ളിയാഴ്ചയാണ് രണ്ടുപേ൪ ആദ്യം തമ്മിലടിച്ചത്. ജയിൽ അധികൃത൪ ഇവരെ പിടിച്ചുമാറ്റി സംഘ൪ഷം നിയന്ത്രിച്ചെങ്കിലും ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
കൈയിൽ കരുതിയ ബ്ളേഡ് കൊണ്ട് ശരീരത്തും കൈകളിലും വരഞ്ഞ് മുറിവുണ്ടാക്കിയ ശ്രീജിത് ഉണ്ണി, ഹക്കീം എന്നീ തടവുപുള്ളികളെയാണ് ജയിൽ അധികൃത൪ വൈകുന്നേരം മൂന്ന് മണിക്കും നാലുമണിക്കുമായി ആശുപത്രിയിലെത്തിച്ചത്.
ജയിലിനുള്ളിലെ മറ്റ് ബ്ളോക്കുകളിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് മാറാനുള്ള ശ്രമത്തിൻെറ ഭാഗമായി ബോധപൂ൪വം തമ്മിലടിച്ച് പ്രതികൾ ആശുപത്രിയിലേക്ക് മാറാറുണ്ടത്രേ. മടങ്ങിയെത്തുമ്പോൾ തങ്ങൾ ഉദ്ദേശിച്ച സെല്ലിലെത്താനുള്ള അടവായിട്ടാണ് ഇത്തരം സംഘട്ടനങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.